സംസ്ഥാനത്ത് മണിചെയിന്‍ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനു നിര്‍ദേശം നല്കി. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ഇവരെ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണു നിര്‍ദേശം. ആവശ്യമെങ്കില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും ഡിജിപി ജേക്കബ് പുന്നൂസിന് അദ്ദേഹം നിര്‍ദേശം നല്കി. എത്രയും വേഗം കൂടുതല്‍ പേരെ മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുമെന്നാണു സൂചന.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതാനും പേരെ ഇതിനകം അറസ്റ്റ്ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവരെ ഉടന്‍ പിടികൂടും. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. ഫഌറ്റ്, മാസവരുമാനം, ഷെയര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പലതട്ടിപ്പുകളും നടന്നിരിക്കുന്നത്. ഇവര്‍ ഇതിനായി ഉപയോഗിച്ച മാര്‍ഗങ്ങള്‍ വിശദമായി പരിശോധിച്ച് ഇത് ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കും. നിയമനടപടി സ്വീകരിക്കുമ്പോള്‍ ശരിയായ മാര്‍ഗത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ നേരിടാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് തികഞ്ഞ സൂക്ഷ്മത വേണമെന്നുമാണു മുഖ്യമന്ത്രി നിര്ദേശിച്ചിരി്ക്കുന്നത്. നിരപരാധികള്‍ കുടുങ്ങരുത്. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കി സര്‍ക്കാറുമായി എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി തന്നെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിരുന്നു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് നിലവില്‍ അവധിയിലാണ്. ഉത്തരവാദികള്‍ ആരായാലും കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതലത്തിലും നിയമപരമായും നടപടിയുണ്ടാകും. നേരത്തെ, ടൈക്കൂണ്‍, ആര്.എം.പി, ബിസയര്‍ തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഇരയായ ചിലര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും യാതൊരു ദയാദാക്ഷണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ